
പത്തനംതിട്ട : കൊവിഡ് ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വർഗ/ന്യൂനപക്ഷ/പൊതു വിഭാഗം) സഹായിക്കുന്നതിനായി കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്റെയും സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വാ സബ്‌സിഡിയും ലഭിക്കും. ഫോൺ 0471 2 328 257, 9496 015 006