മദ്യപിച്ചെത്തിയെന്ന പരാതിയിൽ ഉദ്യോഗസ്ഥനെതിരെ കേസ്

അടൂർ: കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ എക്സൈസ് സംഘം അടൂരിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റുചെയ്തു. താമരക്കുളം സ്വദേശി അൻസില (25,) പറക്കോട് സ്വദേശി സാബു (34,) അടൂർ സ്വദേശി ഷൈൻ.(27), ആലപ്പുഴ തകഴി സ്വദേശി ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർ താമസിച്ചിരുന്ന രണ്ട് മുറി കളിൽ നിന്നായി മുപ്പത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയ ത്. സി.ഐ കെ.പി മോഹനൻ. ഇൻസ്പെക്ടർ ബിജു എം. ബേബി, പ്രിവന്റീവ് ഓഫീസർമാരായ വി.കെ.രാജീവ് , മാത്യൂ ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് , ഗിരീഷ് എന്നിവരുടെ നേത്യത്വ ത്തിലായിരുന്നു റെയ്ഡ്. റെയ്ഡിന് മഫ്തിയിലെത്തിയ എക്സെസ് ഉദ്യോഗസ്ഥൻ സ്വകാര്യ സ്ഥാപനം നടത്തിയവരോട് അപമര്യാദയായി പെരുമാറിയത് വാക്കേറ്റത്തിൽ കലാശിച്ചു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഒരുസംഘം യുവാക്കൾ എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞു. തുടർന്ന് ഇയാളെ മറ്റ് ഉദ്യോഗസ്ഥർ എക്‌സൈസ് വാഹനത്തിൽ കയറ്റിയിരുത്തി. ഇതോടെ യുവാക്കൾ വാഹനം പോകാൻ അ നുവദിക്കാതെ ഗേറ്റ് പൂട്ടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ പൊലീസ് മദ്യപിച്ചെന്ന് ആരോപണമുള്ള ഹുസൈൻ അഹമ്മദ് (46) നെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു.