1
ആൽബിൻ ജെ ജോസഫ്

മല്ലപ്പള്ളി : വെണ്ണിക്കുളം കോതകുളം ഊരിയക്കുന്നത്ത് റോഡരികിലെ പാറക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഊരിയക്കുന്നത്ത് ഷിബു ജേക്കബിന്റെയും ശോശാമ്മ സ്കറിയ (അമ്പിളി) യുടെയും മകൻ ആൽബിൻ ജെ.ഷിബു (16) വാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ അപകടത്തിൽപ്പെട്ടത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിൽ വെള്ളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുമ്പോൾ കാൽവഴുതി വീണതാണെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെണ്ണിക്കുളം എസ്.ബി.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ലാസ് ജയിച്ചശേഷം പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ആരോൺ, അക്സ