15-kattu-house
തുമ്പമണ്ണിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണപ്പോൾ

പന്തളം : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടം. മരം വീണ് തുമ്പമൺ ഉറവന്റെ കടവ്, കാഞ്ഞിക്കൽ വീട്ടിൽ റെജിവർഗീസിന്റെ വീട് ഭാഗികമായി തകർന്നു. വീടിന് സമിപം നിൽക്കുകയായിരുന്ന ആഞ്ഞിലിമരം മുകളിലേക്ക് പതിക്കുകയായിരുന്നു. പന്തളത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റിനു മുകളിൽ മരം വീണ് വൈദ്യുതി ഭാഗികമായി തടസപ്പെട്ടു. മങ്ങാരം എസ്.എൻ.ഡി.പി ഗുരു മന്ദിരത്തിന് സമീപം ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈനിൽ തീപിടിത്തം ഉണ്ടായി. കെ.എസ്.ഇ.ബി അധികൃതരെത്തി നിയന്ത്രണ വിധേയമാക്കി.