b

കോന്നി: യുവ കവി സായിലക്ഷ്മിയുടെ 'പ്രണയത്തിന്റെ പകർപ്പവകാശം' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ഇന്ന് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. വയലാർ ശരത്ചന്ദ്രവർമ്മ പുസ്തകം പ്രകാശനം ചെയ്യും. കോന്നിയൂർ ബാലചന്ദ്രൻ, ജിനു, സി.പ്രദീപ്, കുമ്പളത്ത് പത്മകുമാർ, വിനോദ് ഇളകൊള്ളൂർ, ബിനു കെ.സാം, ആർ. ശ്രീകുമാർ, സായിലക്ഷ്മി, പ്രവീൺ പ്ലാവിളയിൽ, എസ്.സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിക്കും.