കോഴഞ്ചേരി: പഞ്ചായത്ത് ഭരണ സമിതിയുടെ വഴിയോരക്കച്ചവടക്കാരോടുള്ള നിലപാടുകളിലും കോഴഞ്ചേരി മാർക്കറ്റിന് ഉണ്ടായ അനിശ്ചിതാ അവസ്ഥ പരിഹരിക്കാത്തത്തിലും പ്രതിഷേധിച്ച് ബി.എം.എസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മേഖല സെക്രട്ടറി അരുൺ പ്രിജിത്ത് പ്രകടനത്തിന് നേതൃതം നൽകി. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരികുമാർ ചുട്ടിയിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ വി.ജി.ശ്രീകാന്ത്, രാജൻ പള്ളിക്കൽ, മേഖലാപ്രസിഡന്റ് കെ.കെ.അരവിന്ദൻ, രഞ്ജിത്ത് ശബരി, ഹരിനാരായണൻ എന്നിവർ സംസാരിച്ചു.