തിരുവല്ല: ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവായുടെ ഒന്നാം ശ്രാദ്ധപെരുന്നാൾ നാളെ നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ ആചരിക്കും. രാവിലെ 6.30ന് പ്രഭാത നമസ്‌കാരത്തെ തുടർന്ന് ഫാ.ഡോ.ഷാജൻ വർഗീസ് കുർബാന അർപ്പിക്കും. 9.30ന് അനുസ്മരണ സമ്മേളനത്തിൽ ഫാ.ഡോ.ഷാജൻ വർഗീസ് ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും. ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ഫാ.ബിബിൻ മാത്യു നിർവഹിക്കും. തുടർന്ന് ആശീർവാദത്തിന് ശേഷം നേർച്ചവിളമ്പോടെ സമാപിക്കും.