
അടൂർ: കേരള ഹിന്ദുമത പാഠശാല അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കും. എൻ.എസ് .എസ് ഡയറക്ടർ ബോർഡ് മെമ്പർ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യും. അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് രാജഗോപാൽ റാന്നി അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് പ്രസി ഡന്റ് രാമചന്ദ്രൻ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് മധുസൂദനക്കുറുപ്പ്, ജനറൽ സെക്രട്ടറി കുടമാളൂർ രാധാകൃഷ്ണൻ സെക്രട്ടറിമാരായ ശ്രീലേഖ പെരിങ്ങനാട്, മുരളീധരൻ പിള്ള, ട്രഷറർ സി.ജി.അനിൽകുമാർ, ദക്ഷിണമേഖലാ സെക്രട്ടറി അടൂർ വെങ്കിടാചലശർമ്മ, ദേവസ്വം മാനേജർ ഹരിലാൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് കൊട്ടാരക്കര ദേവസ്വം ഗ്രൂപ്പിന്റെ കീഴിലുള്ള മത പാഠശാല വിദ്യാർത്ഥികൾക്കായി രാമായണ സംബന്ധിയായ മത്സരങ്ങൾ നടക്കും