
പന്തളം:കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ബിജു ശങ്കരത്തിൽ കുടുംബ സഹായനിധി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തിന് കൈമാറി. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, അഡ്വ.എ.സുരേഷ് കുമാർ, തോപ്പിൽ ഗോപകുമാർ , ജി.രഘുനാഥ്, ബി.നരേന്ദ്രനാഥ്, എം.ജി.കണ്ണൻ, കിരൺ കുരമ്പാല, ഫാ.ഡാനിയേൽ പുല്ലേലിൽ,അനിതാ ഉദയൻ , സി.കെ.രാജേന്ദ്രപ്രസാദ്, ഡി. പ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു.