civil

പത്തനംതിട്ട : ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ആഗസറ്റ് 24നകം നൽകണം. ബിരുദത്തിന് 60% മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. സിവിൽ സർവീസ് പരീക്ഷ പരിശീലനം സിവിൽ സർവീസ് അക്കാഡമി, പ്ലാമൂട് തിരുവനന്തപുരം മുഖേനയാണ് സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ വഴി നൽകുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർ താമസിച്ചു പഠിക്കുവാൻ സന്നദ്ധരായിരിക്കണം. ഫോൺ: 0468 2 967 720