y

പത്തനംതിട്ട : വികസന പദ്ധതികൾ നടപ്പാക്കുന്ന ജില്ലാതല ഉദ്യോഗസ്ഥർക്കും അവരുടെ കീഴിൽ വരുന്ന തദ്ദേശഭരണസ്ഥാപനതല നിർവഹണ ഉദ്യോഗസ്ഥർക്കുമായി ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും സംസ്ഥാന ആസൂത്രണ ബോർഡിന്റെയും നേതൃത്വത്തിൽ പ്ലാൻ സ്‌പേസ് സോഫ്റ്റ്‌വെയർ പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് പദ്ധതി ഏകോപന വിഭാഗം മേധാവി പി. ഷാജി സോഫ്റ്റ്‌വെയർ പരിശീലനം സംബന്ധിച്ച ക്ലാസ് നയിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, തുടങ്ങിയവർ പങ്കെടുത്തു.