
പത്തനംതിട്ട : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെയും ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. രാവിലെ മുതൽ 27 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ കണ്ടെടുത്തിട്ടില്ല. ഓപ്പറേഷൻ സേഫ് ടു ഈറ്റ് കാമ്പയിനിലൂടെ വൃത്തിയുള്ള അന്തരീക്ഷത്തിൽ ഭക്ഷ്യയോഗ്യമായ ആഹാരം നൽകുന്നു എന്ന് ഉറപ്പു വരുത്തുമെന്നും ഹോട്ടലുകളിലെ അന്തരീക്ഷത്തിൽ പുരോഗതി ഉണ്ടായിട്ടുള്ളതായും പരിശോധന തുടരുമെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് അറിയിച്ചു.