അടൂർ: പത്തനംതിട്ട- തട്ട അടൂർ റോഡിൽ ആനന്ദപ്പള്ളിക്കും പോത്രാടിനും മദ്ധ്യേ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കരുവാറ്റ കടുവിനാൽ ഹൗസിൽ വർഗീസിന്റെയും സൂസമ്മ വർഗീസിന്റേയും മകൻ അവിനാഷ് . കെ. വർഗീസ് (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30നാണ് അപകടം. മുത്തൂറ്റ് ഹോസ്പിറ്റലിലെ ഫാർമസി സ്റ്റോർ മാനേജരായിരുന്ന അവിനാഷ് ജോലി കവീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കല്ലേത്ത് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.