പന്തളം:പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾക്കെതിരെ സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥ ഇന്ന് രാവിലെ 9.30ന് അറത്തിൽ മുക്ക് ജംഗ്ഷനിൽ സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെതോമസ് ഉദ്ഘാടനം ചെയ്യും .സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ ക്യാപ്റ്റനായുള്ള ജാഥ പന്തളം ഏരിയായിൽ പര്യാടനം നടത്തി ഞായറാഴ്ച വൈകീട്ട് 6ന് കുളനടയിൽ സമാപിക്കും.സമാപന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.