കീരുകുഴി: നോമ്പിഴി ഗവ.എൽ. പി. സ്‌കൂളിൽ പന്തളം തെക്കേക്കര പഞ്ചായത്ത് ഹോമിയോ ഡിസ് പൻസറിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സദ്ഗമയ സ്റ്റേറ്റ് കൺവീനറും നാരങ്ങാനം ജി.എച്ച്.ഡി മെഡിക്കൽ ഓഫീസറുമായ ഡോ.ജി.ഷീബ ക്ളാസെടുത്തു. പന്തളം തെക്കേക്കര ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.അരുൺ ചന്ദ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീകുമാർ, പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, ഡോ.കെ.പി. കൃഷ്ണൻകുട്ടി, എസ്.ജയന്തി, ഡി. നീതു, രാജശ്രീ ആർ കുറുപ്പ്, സുമലത, രാജേഷ് കുമാർ, എ. കെ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.