തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് എട്ട് മാസം മുമ്പ് തകർന്ന വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് അടിയന്തരമായി പുനർനിർമ്മിച്ച് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. എ.ഐ.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, നേതാക്കളായ കുഞ്ഞുകോശിപോൾ , ആർ.ജയകുമാർ, പി.തോമസ് വർഗീസ്, ജോസ് പഴയിടം, രാജേഷ് ചാത്തങ്കരി, സജി മാത്യു, മാത്യൂസ് ചാലക്കുഴി, സാം ഈപ്പൻ, റെജി തോമസ്, എബി മേക്കരിങ്ങാട്ടിൽ, നിഷ അശോകൻ എന്നിവർ പ്രസംഗിച്ചു.