chinmaya-road
മഴയെ തുട‌ർന്ന് വെളളക്കെട്ടായ ചിന്മയ റോഡ്

ചെങ്ങന്നൂർ: ദിനം പ്രതി നിരവധിപേർ ആശ്രയിക്കുന്ന ചിന്മയാ റോഡിലെ വെള്ളക്കെട്ടിൽ പരിഹാരം കാണണമെന്ന് ഹൈക്കോടതി ഉത്തരവ്. വിഷയത്തിൽ നഗരസഭ നിസംഗത തുടർന്നതോടെയാണ് നടപടിവേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ സമീപിച്ചത്. സമാനവിഷയത്തിൽ ഉണ്ടായിരുന്ന കേസുകൾ എല്ലാം ഒരുമിച്ച് പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. രണ്ടാഴ്ചയ്ക്കകം ശ്വാശ്വത പരിഹാരം കാണണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. സ്‌കൂൾ വിദ്യാർത്ഥികളുടെയും നൂറോളം കുടുംബങ്ങളുടെയും പ്രധാന ആശ്രയമാണ് ഈ റോഡ്. മഴക്കാലമായാൽ വലിയ ദുരിതമായിരുന്നു ഇവിടെ. സമീപത്തെ പാറയിൽ നിന്ന് പ്രദേശത്തെ സ്വകാര്യവസ്തുവിൽക്കൂടിയുണ്ടായിരുന്ന നീരൊഴുക്ക് തടസപ്പെട്ടതും ഇരട്ടി ദുരിതമായി. ഈവെള്ളം ഒഴുകിപോകാൻ നഗരസഭയൊ പൊതുമരാമത്ത് വകുപ്പൊ ശാശ്വത പരിഹാരങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് വിഷയത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഇടപെട്ടത്. ഓതറ മംഗംലം പ്രദേശത്തെ പ്രധാന റോഡുകൂടിയാണ് ഇത്‌.