adarav
തിരുവല്ല ഗവ. മോഡൽ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി ഉന്നതവിജയികളെയും എൻ.എൻ.എം.എസ് സ്കോളർഷിപ്പ് നേടിയവരെയും ആദരിച്ചപ്പോൾ

തിരുവല്ല: ഗവ. മോഡൽ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയവും എൻ.എൻ.എം.എസ് സ്കോളർഷിപ്പും നേടിയ കുട്ടികളെ ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപാദ്ധ്യക്ഷ രേണുകാഭായി, വാർഡ് കൗൺസിലർ ഷീല വർഗീസ് എന്നിവർ പ്രതിഭകളെ ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ.വിജയികളെ അനുമോദിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രശാന്ത് എ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ. മിനികുമാരി, അദ്ധ്യാപകരായ ജോൺ ജോയി, രാജശ്രീ പി.എസ് എന്നിവർ പ്രസംഗിച്ചു.121 വർഷത്തെ പാരമ്പര്യമുള്ള സ്‌കൂളിൽ 2018ലാണ് ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചത്. ആദ്യം പ്രവേശനം ലഭിച്ച ആൺകുട്ടി ശിവേന്ദു സുഭാഷ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കി. തുടർച്ചയായി പതിനാലാം വർഷവും സ്കൂൾ നൂറ്ശതമാനം വിജയം നേടി. നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് അഹല്യ എസ്, കൃഷ്ണവേണി എന്നിവർക്ക് ലഭിച്ചു.