കോന്നി: ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത മഴയിലും കാറ്റിലും കോന്നി മേഖലയിൽ വ്യാപകമായി മരച്ചില്ലകൾ ഒടിഞ്ഞു വീണ് വൈദ്യുതി മുടങ്ങി. കോന്നി ടൗൺ, പയ്യനാമൺ, ഐരവൺ, അട്ടച്ചാക്കൽ, മേഖലകളിലാണ് വൈദ്യുതി മുടങ്ങിയത്. കോന്നി പാലത്തിനു സമീപം വട്ടമരം ഒടിഞ്ഞു വീണ് ഗതാഗത തടസപ്പെട്ടു. അരുവാപ്പുലത്തു കടയുടെ മുകളിലേക്ക് തേക്കുമരം വീണ് നാശനഷ്ടമുണ്ടായി. കോന്നി മങ്ങാരത്ത് തേക്കുമരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈൻ തകർന്നു. പയ്യനാമൺ കുപ്പക്കരയിൽ ആഞ്ഞിലി മരം കടപുഴകി വീണ് വൈദ്യുതി ലൈൻ തകർന്നു.