തിരുവല്ല: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗക്കേസിൽ സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ഉൾപ്പെടെ വേദിയിലുണ്ടായിരുന്ന നേതാക്കളിൽ നിന്ന് പൊലീസ് ഇന്ന് മൊഴിയെടുക്കും. ജില്ലാ സെക്രട്ടറിയിൽ നിന്ന് അടുത്തയാഴ്ച വിവരങ്ങൾ തേടാനാണ് നീക്കം. സി.പി.എം മല്ലപ്പളളി ഏരിയാ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ ബിനു വർഗീസ്, കൺവീനർ കെ.രമേശ് ചന്ദ്രൻ, കെ.പി. രാധാകൃഷ്ണൻ എന്നിവരടക്കം പത്തോളം പേരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ഇവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇവരിൽ ആർക്കെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ മൊഴിയെടുക്കൽ മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്ന് തിരുവല്ല ഡി.വൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.