മല്ലപ്പള്ളി:കല്ലൂപ്പാറ പഞ്ചായത്ത് രണ്ടാം വാർഡിലെ കാഞ്ഞിരത്തിങ്കൽ ട്രാൻസ്‌ഫോർമർ കാറ്റിൽ മരം വീണ് തകർന്നു. നാലുവൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. വാർഡിൽ പല ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതം തടസപ്പെട്ടു. പഞ്ചായത്ത് അംഗം എബി മേക്കരിങ്ങാട്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.