ചെങ്ങന്നൂർ: സജി ചെറിയാനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടതിന് മൂന്നു പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. സി.സജി, മുസാഫിർ, കുഞ്ഞുമോൻ നെല്ലിക്കുഴി എന്നീ പ്രൊഫൈലുകളിൽ നിന്ന് കഴിഞ്ഞ 7, 8 തീയതികളിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയുടെ ഓഫീസ് ഇൻ ചാർജ്ജ് രമേശ് പ്രസാദ് ഡിവൈ.എസ്.പി ഡോ.ആർ. ജോസിന് നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.