അടൂർ: കഞ്ചാവ് റെയ്ഡിനിടെ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ . വ്യാഴാഴ്ച വൈകിട്ടാണ് ഫ്ലാറ്റിൽ പരിശോധന നടത്തി രണ്ട് യുവതികൾ ഉൾപ്പടെ നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെ യ്തത്. സംഭവ സ്ഥലത്ത് മഫ്തിയിലെത്തി യുവാക്കളുമായി പ്രശ്നമുണ്ടാക്കിയ പറക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ ഹുസൈൻ അഹമ്മദിനെയാണ് സസ്പൻഡ് ചെയ്തത്.