health
കോന്നി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യമേള കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉത്‌ഘാടനം ചെയ്യന്നു

കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗവ.മെഡിക്കൽ കോളേജിന്റെ വികസനത്തിന് യു.ഡി.എഫ് എതിര് നിൽക്കുന്നതായി എം.എൽ.എ പറഞ്ഞു.

യു.ഡി. എഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി, എൻ.നവനീത്, ആർ.മോഹനൻ നായർ, ചന്ദ്രിക സുനിൽ, ഷീലാകുമാരി ചാങ്ങയിൽ, തുളസിമണിയമ്മ, ബ്ലോക്ക് ഡോ. ആർ.കെ.ഷീജ, ഡോ.അജയ് ഏബ്രഹ, എൻ.ബാബു, ബി.ഡി.ഒ വി.ജി ജോൺ എന്നിവർ സംസാരിച്ചു. ആരോഗ്യമേളക്ക് തുടക്കം കുറിച്ച് നടന്ന വിളംബര റാലി കോന്നി ഡി.വൈ.എസ്.പി. കെ.ബൈജുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.