1
പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിന് 2 കോടിയുടെ നവീകരണ പദ്ധിതി ആരംഭിച്ചതിന്റെഭാഗമായി കൊച്ചരപ്പിൽ കലുങ്ക് നിർമ്മാണം പ്രവർത്തികൾആരംഭിച്ചപ്പോൾ

മല്ലപ്പള്ളി :പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ 2 കോടിയുടെ നവീകരണം ആരംഭിച്ചു. സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ മുതൽ ചെറുകോൽപ്പുഴ വരെയുള്ള നിർമ്മാണമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ഹൈസ്കൂൾ പടി മുതൽ കൊറ്റൻകുടിവരെയാണ് പണി.

ഹൈസ്കൂൾ പടിക്ക് സമീപം രണ്ട് കലുങ്കുകളുടെയും കൊച്ചരപ്പിൽ ഒന്നിന്റെയും പുനരുദ്ധാരണം തുടങ്ങി. അഞ്ചുവർഷം മുമ്പ് ബി.എം ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡ് കൊറ്റൻകുടി കവലയിൽ ശക്തമായ വെള്ളം ഒലിപ്പിനെ തുടർന്ന് പൂർണമായി തകർന്നിരുന്നു.കൊച്ചരപ്പ്,പാടിമൺ ,സി.എം.എസ് സ്കൂൾപടി എന്നിവിടങ്ങളിൽ നിർമ്മിച്ചിരുന്ന ഇന്റർലോക്കും ഭാഗികമായി തകർന്നിരുന്നു.നിർമ്മാണം ആരംഭിക്കുന്നതോടെ കാലപ്പഴക്കം ചെന്ന കലുങ്കുകളുടെ ശോച്യാവസ്ഥയ്ക്കും, റോഡ് തകർച്ചയ്ക്കും പരിഹാരമാകും.പൊതുമരാമത്ത് ഫണ്ടിൽ നിന്ന് 2കോടി ചെലവഴിച്ചാണ്നിർമ്മാണം നടക്കുന്നത്.മല്ലപ്പള്ളി സെക്ഷൻ പരിധിയിലെ 5 കിലോമീറ്റർ മാത്രമാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. ഭാഗികമായി തകർന്ന കലുങ്കുകളുടെ നിർമ്മാണവും ഇന്റർലോക്ക്കട്ടയുടെ പുനർ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു.