പത്തനംതിട്ട: മലയാള ചലച്ചിത്ര പ്രേക്ഷക സമിതി ജില്ലാ പ്രവർത്തക യോഗം സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ കെ.ജെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രമേശ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരെയും അവരുടെ മാതാപിതാക്കളെയും കടുവ സിനിമയിൽ അപമാനിച്ചതിൽ യോഗം പ്രതിഷേധിച്ചു. കെ.സി വർഗീസ് നന്ദി പറഞ്ഞു.
ഭാരവാഹികൾ: സാബു കണ്ണങ്കര (പ്രസിഡന്റ്), ബിജു ഇലന്തൂർ, അരുൺ (വൈസ് പ്രസിഡന്റുമാർ), എ.ഷഫീഖ് (സെക്രട്ടറി), ഹരിനാരായണൻ (ട്രഷറർ), സന്തോഷ്, ശെൽവൻ (ജോ: സെക്രട്ടറിമാർ ).