മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ കാവനാൽ കടവ് - നൂറോമ്മാവ് - ചേലക്കൊമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് 19ന് രാവിലെ 10ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലുകുത്തി ജംഗ്ഷനിൽ റോഡ് ഉപരോധിക്കും. ജില്ലാ പ്രസിഡന്റ് വി എ സൂരജ് ഉദ്ഘാടനം ചെയ്യും.