തണ്ണിത്തോട് : ശ്രീമഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്‌നം ദൈവജ്ഞരായ വൈക്കം സുബ്രഹ്മണ്യപിള്ള, അനിൽകുമാർ ആനിക്കാട് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. സർപ്പക്കാവും കോട്ടയും പ്രത്യേകം സംരക്ഷിക്കണമെന്നും ചുറ്റമ്പലത്തോടെ പുതിയ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തണമെന്നും പ്രശ്‌നവിധിയിൽ തെളിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.