പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രക്കടവിലെ കർക്കടക വാവുബലിയും പിതൃതർപ്പണവും 28 ന് പുലർച്ചെ 4.30 മുതൽ നടക്കും. ബലിതർപ്പണത്തിനുള്ള സാധനങ്ങൾ ദേവസ്വത്തിൽ നിന്ന് വിതരണം ചെയ്യും. ക്ഷേത്ര മണ്ഡപത്തിൽ പിതൃപൂജ, തിലഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയവ ഉണ്ടായിരിക്കും.