പത്തനംതിട്ട : ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകൾ നൽകുന്നതിൽ സർക്കാർ രാഷ്ട്രീയ താത്പര്യങ്ങൾ നോക്കുന്നതായും ജില്ലാ പ്രവർത്തക യോഗം ആരോപിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി.ജി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മഞ്ചു വിശ്വനാഥ്, എ.കെ. ലാലു, എ.കെ.ഗോപാലൻ ,കെ.എൻ.മനോജ്, കെ.എൻ.രാജൻ, ദീപുരാജ്, അജേഷ് അങ്ങാടിക്കൽ, സി.വി.ശാന്തകുമാർ, അജി റാന്നി, സാനു തുവയൂർ എന്നിവർ പ്രസംഗിച്ചു.