തിരുവല്ല: സംഘടനാ പ്രവർത്തനം ശക്തമാക്കുവാൻ വാർഡ് തലങ്ങളിൽ രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുവാൻ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറിമാരായ ഷിജു തോട്ടപ്പുഴശേരി, ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റൂമാരായ ജിബിൻ കാലായിൽ, അഭിജിത്ത് പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.