1
സെൻട്രൽ ജംഗ്ഷഷന് തെക്ക് പൈപ്പ് പൊട്ടിയപ്പോൾ

അടൂർ : ടൗൺ റോഡിന്റെ ടാറിംഗ് കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് വെട്ടിപ്പൊളിച്ചു. സെൻട്രൽ ജംഗ്ഷന് തെക്കുഭാഗത്ത് ബസ് സ്റ്റോപ്പിന് സമീപമാണ് പൊളി ച്ചത്.ടൗൺ വികസന പദ്ധതിയുടെ ഭാഗമായാണ് ലക്ഷങ്ങൾ ചെലവിട്ട് ആഴ്ചകൾക്കുമുമ്പ് റോഡ് ടാർ ചെയ്തത്. വൺവേ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഈറോഡി ൽ നിന്ന് പാർത്ഥസാരഥി ജംഗ്ഷൻ ജനറൽ ആശുപത്രി റോഡിലേക്ക് കടക്കുന്ന ഉപറോഡിലും കഴിഞ്ഞദിവസം പൈപ്പുപൊട്ടിയതിനെ തുടർന്ന് റോഡ് വെട്ടിപ്പൊളിച്ചിരുന്നു. പൈപ്പുകൾ പൊട്ടുന്നത് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കോടികൾ ചെലവിട്ടാണ് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും റോഡ് ടാറിങ് നടത്തുകയും ചെയ്തത്. വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ദാസൻ ആവശ്യപ്പെട്ടു.