മല്ലപ്പള്ളി : നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് സി പി ഐ.ജില്ലാ സെക്രട്ടറി എ. പി ജയൻ പറഞ്ഞു. സി.പി.ഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം കുന്നന്താനത്ത് പി.ടിപുന്നൂസ് നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.പി.ഐപ്രവർത്തകർ ഭരണഘടനയോട് നൂറുശതമാനവും ആദരവും കൂറും പ്രകടിപ്പിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ടി തങ്കച്ചൻ, ജോസ്ന വി.ആർ, രാജേഷ് കെ.ആർ എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യകാല നേതാക്കളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും സമ്മേളനത്തിൽ ആദരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.ജി രതീഷ് കുമാർ 'മഹിള്ള സംഘം ജില്ലാ സെക്രട്ടറി പത്മിനിയമ്മ, ഷിനു പി.ടി തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ റിപ്പോർട്ടിന്മേൽ പൊതു ചർച്ച പൂർത്തീകരിച്ചു. ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതു ചർച്ച നടക്കും. തിരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും