ചെങ്ങന്നൂർ: ഭരണഘടനയേയും, അംബേദ്ക്കറേയും അപമാനിച്ച മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടന വഴി പ്രാപ്തമായ എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സജി ചെറിയാന്റെ ഓഫീസിലേക്ക് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. ഭാരതീയ ദളിത് കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം. യോഗം ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കിളിമൺ തറയിൽ, മുൻ മുനിസിപ്പൽ ചെയർമാൻ കെ.ഷിബു രാജൻ, ജില്ലാ ജന.സെക്രട്ടറിമാരായ പി.സി.തങ്കപ്പൻ, പി.കെ.അച്ചുതൻ, മാന്നാർ ബ്ലോക്ക് പ്രസിഡന്റ് ഗോപി മാനങ്ങാടി, വി.സി.കൃഷ്ണൻ കുട്ടി, കെ.കെ.രാജൻ, രാജീവ്, മനോഹരൻ എന്നിവർ പ്രസംഗിച്ചു.