പന്തളം: പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾക്കെതിരെ സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥ സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ അദ്ധ്യക്ഷനായിരുന്നു . മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ബി.ബിന്നി സ്വാഗതം പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാറാണ് ക്യാപ്റ്റനാണ്.