mla
എം.സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് റൗണ്ട് എബൗട്ട് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സജി ചെറിയാൻ എം.എൽ.എ സ്വിച്ച് ഓൺ ചെയ്യുന്നു.

ചെങ്ങന്നൂർ: ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റിന്റെ സ്വിച്ച് ഓൺ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.എസ് സവിത, സൂസമ്മ ഏബ്രഹാം, റിജോ ജോൺ ജോർജ്ജ് ,കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ സജികുമാർ, സബ് എൻജിനീയർ എൻ.കെ മണിക്കുട്ടൻ, വി.വി അജയൻ, വി.ജി അജീഷ്, കെ.എൻ ഹരിദാസ്, പി.എസ് ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.