1
ധീര പദ്ധതി ചിറ്റയം ഗോപകുമാർ ഉദ്ഘഘാടനം ചെയ്യുന്ന

അടൂർ : അതിക്രമം നേരിടേണ്ടിവന്നാൽ പ്രതിരോധിക്കാൻ കരുത്തുള്ളവരായി പെൺകുട്ടികൾ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നിരാലംബരായ പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കാൻ വനിത-ശിശുവികസന വകുപ്പ് ആരംഭിച്ച 'ധീര' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നിതാദാസ് നെൽസൺ ജോയ്സ്, ഷീനാ റെജി, എസ്. രാധാകൃഷ്ണൻ, സിന്ധു ദിലീപ്, തസ്നീം പി എസ്, നിസ.എ, നിഷ ആർ നായർ, ഹൻഷി ആർ ഗോപകുമാർ, ഷിബില ജെ തുടങ്ങിയവർ പ്രസംഗിച്ചു.