ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി കോശി അലക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ വൈസ് പ്രസിഡന്റ് ടി.എ.ഷാജി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ എം.കെ.മനോജ്, കെ.കെ ചന്ദ്രൻ, മനു.എം.തോമസ്, ഡോ. ദീപു, എ.ജി അനിൽകുമാർ, രഞ്ചിത്ത് കെ.കെ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി രഞ്ചിത്ത് കെ.കെ.(പ്രസിഡന്റ് ), ടി.എ.ഷാജി, എ.ജി.അനിൽകുമാർ, ബേബി (വൈസ് പ്രസിഡന്റുമാർ), എം.കെ.മനോജ് (സെക്രട്ടറി), ഡോ. ദീപു, കെ.എസ്.സുരേഷ്, പത്രോസ് (ജോ.സെക്രട്ടറിമാർ),രാകേഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.