റാന്നി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ യുടെ സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജിത്ത് പി. ആനന്ദ് ഉദ്ഘാടനം ചെയ്തു. ബെഞ്ചമിൻ ജോസ് ജേക്കബ്, എം .ആർ .വത്സകുമാർ , ബെന്നി പുത്തൻപറമ്പിൽ , പ്രസാദ് എൻ. ഭാസ്കരൻ , ലീലാ ഗംഗാധരൻ , അഡ്വ. ജേക്കബ് സ്റ്റീഫൻ , ബിനോയ് കുര്യാക്കോസ്, നിസാംകുട്ടി ,വി .കെ .സണ്ണി, അനിൽതുണ്ടിയിൽ, ബിന്ദു വളയനാട്ട്, ലതാ മോഹനൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.പ്രസാദ് ക്യാപ്റ്റനും ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ വൈസ് ക്യാപ്റ്റനും ഏരിയ സെക്രട്ടറി ടി .എൻ. ശിവൻകുട്ടി മാനേജരുമായിരുന്നു.