
പത്തനംതിട്ട: ആൾ കേരള കേറ്രറിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡെപ്പ്യൂട്ടി സ്പീക്കർ ചിറ്റേയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആതിരയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്, സംസ്ഥാന രക്ഷധികാരി ഏലിയാസ് സഖറിയ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് മാധവശ്ശേരി, ജില്ലാസെക്രട്ടറി ജോബി ജോൺ, ട്രഷറർ വി.ആർ.പുഷ്പരാജ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വിജയൻ നടമംഗലത്ത്, ഭാരതീയ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന, സുരേഷ് കൈപ്പട്ടൂർ, അനിൽ ഗോകുൽ, അനിൽ ബ്രദേഴ്സ് ഓമല്ലൂർ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിജയൻ നടമംഗലത്ത് (പ്രസിഡന്റ് ), സുരേഷ് ജോർജ് കൈപ്പട്ടൂർ, (സെക്രട്ടറി), അജി ക്രിസ്റ്റി (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.