കോന്നി: പത്തനംതിട്ടയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സി.പി.ഐ കോന്നി മണ്ഡലം സെമിനാർ ഇന്ന് ഉച്ചക്ക് 2ന് തണ്ണിത്തോട്ടിൽ നടക്കും. സെമിനാർ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ കെ.രാജു ഉദ്ഘാടനം ചെയ്യും. കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പി ജയൻ മോഡറേറ്ററായിരിക്കും. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി വിഷയാവതരണം നടത്തും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ, മണ്ഡലം സെക്രട്ടറി കെ.രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.പി മണിയമ്മ, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെ.പി.സി.സി അംഗം ബാബു ജോർജ്, സി.പി.ഐ കൂടൽ മണ്ഡലം സെക്രട്ടറി സി.കെ അശോകൻ തുടങ്ങിയവർ സംസാരിക്കും.