17-prathi-remya-rajan
രമ്യരാജൻ (32)

പത്തനംതിട്ട : സീതത്തോട് മാറമ്പുടത്തിൽ ഫിനാൻസിൽ നിന്ന് വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ച ബാങ്ക് ജീവനക്കാരിൽ രണ്ടുപേരെ ചിറ്റാർ പൊലീസ് അറസ്റ്റുചെയ്തു. 2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ 5 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ മിഥുൻ ബാലന്റെ ഭാര്യ രമ്യരാജൻ (32), സീതത്തോട് കൊച്ചുകൊയിക്കൽ കല്ലോൺ വീട്ടിൽ പ്രകാശിന്റെ ഭാര്യ ഭൂവനമോൾ (34) എന്നിവരാണ് അറസ്റ്റിലായത്.ബാങ്ക് ഉടമയായ കോട്ടയം വൈക്കം കോതനല്ലൂർ കരുമുള്ളൂർ മാറം പുത്തിൽ റോയ് മാത്യുവിന്റെ പരാതിയിലായിരുന്നു കേസ്. 45,42,386 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രതികളുടെ ബന്ധുക്കളായ മിഥുൻ ബാലൻ, തുളസി, രാജി, പ്രകാശ് എന്നിവരാണ് മറ്റ് പ്രതികൾ, ഇവർക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉടമ കുറച്ചുകാലം വിദേശത്തായിരുന്നു. ഇക്കാലത്താണ് തിരിമറി നടന്നത്. പൊലീസ് ഇൻസ്‌​പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സണ്ണി ജോർജ്ജ്, എ.എസ്.ഐ ജോയ്, എസ് .സി. പി.ഒമാരായ സുമേഷ്, സി.പി.ഒമാരായ ഗോകുൽ, അനീഷ്, മിഥുൻ, ചിഞ്ചു ബോസ് എന്നിവരാണുള്ളത്.