കോന്നി: തണ്ണിത്തോട് - കോന്നി വനപാതയിലെ പേരുവാലിക്ക് സമീപം ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം.
വകയാർ കൊല്ലൻപടി, വാലുപുരയിടത്തിൽ സുഭാഷ് (40) ആണ് മരിച്ചത്. മറ്റൊരാൾക്കൊപ്പം മണ്ണീറയിലെ ബന്ധു വീട്ടിൽ പോകും വഴിയാണ് അപകടം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംരക്ഷിക്കാനായില്ല. ഭാര്യ :ഗിരിജ, മകൾ : സുലജ.