sn-public-school
കോന്നി ശ്രീനാരയണ പബ്ലിക് സ്കൂളിലെ അദ്ധ്യാപിക എസ്.ലേഖയും വിദ്യാർഥിനി മാളവിക അശോകും

കോന്നി: കേരള ഹിന്ദി പ്രചാരണ സഭ സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഹിന്ദി സുഗമ പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് കോന്നി ശ്രീ നാരായണ പബ്ലിക്ക് സ്കൂളിലെ മാളവിക അശോക് നേടി. തണ്ണിത്തോട് അശോകവിലാസത്തിൽ അശോക് കുമാറിന്റെയും സ്നേഹലതയുടെയും മകളാണ് മാളവിക അശോക്. പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച അദ്ധ്യാപികക്കുള്ള അവാർഡ് ശ്രീനാരായണ പബ്ലിക്ക് സ്കൂളിലെ അദ്ധ്യാപിക കോന്നി വകയാർ മേലേതിൽ എസ്.ലേഖയ്ക്കും ലഭിച്ചു. കോട്ടയം ഗിരിദീപം പബ്ലിക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷ കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് അവാർഡുകൾ വിതരണം ചെയ്തു.