cinema

പത്തനംതിട്ട : 'പന്ത്രണ്ട് ' എന്ന മലയാളം സിനിമയുടെ തിരക്കഥ തന്റെതെന്ന അവകാശവാദവുമായി തിരക്കഥാകൃത്ത് ഷാജി കാരയ്ക്കൽ. സംവിധായകൻ, നിർമാതാവ് അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയയ്ച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2019 മേയ് ഒന്നിനു താൻ എഴുതിയ ഈശോ വക്കീലാണ് എന്ന തിരക്കഥയാണ് ചെറിയ മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഷാജിയുടെ പരാതി. ഈ തിരക്കഥ തന്റെ സുഹൃത്തായ ബിനു മുരളിയ്ക്ക് അടക്കം വായിക്കാനായി നൽകിയിരുന്നു. 2021 ഓഗസ്റ്റ് ഏഴിന് തിരക്കഥ ഫേസ് ബുക്കിലും എട്ടിന് തിരക്കഥലോകം എന്ന ഫേസ് ബുക്ക് പേജിലും പ്രസിദ്ധീകരിച്ചതുമാണ്. തിരക്കഥയുമായി ബന്ധപ്പെട്ട് മുൻപ് നാദിർഷായുമായി തർക്കമുണ്ടായിട്ടുണ്ടെന്നും ഷാജി പറഞ്ഞു. ഇപ്പോൾ പകർപ്പവകാശ നിയമ പ്രകാരമാണ് നിയമനടപടികളിലേക്ക് കടക്കുന്നതെന്നും ഷാജി കാരയ്ക്കൽ പറഞ്ഞു.