പന്തളം : പന്തളം എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചാരണം ആരംഭിച്ചു. താലൂക്ക് തലത്തിൽ നടന്ന രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ എ.കെ.വിജയൻ, കെ.ശ്രീധരൻ പിള്ള, രാജേന്ദ്രൻ ഉണ്ണിത്താൻ, എസ്.ജയചന്ദ്രൻപിള്ള ,സി.ആർ.ചന്ദ്രൻ,എൻ.ഡി.നാരായണപിള്ള, ഹരിശങ്കർ, വനിതാ യൂണിയൻ പ്രസിഡന്റ് സരസ്വതിയമ്മ, വിജയ മോഹൻ, യൂണിയൻ ഇൻസ്‌പെക്ടർ പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.