parisha
കേരള ഹിന്ദുമത പാഠശാല അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം എൻ. എസ്. എസ് ഡയറക്ടർ ബോർഡ് മെമ്പറും അടൂർ യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കേരള ഹിന്ദുമത പാഠശാല അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള രാമായണ മാസാചരണത്തിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ എൻ.എസ് എസ് ഡയറക്ടർ ബോർഡംഗം കലഞ്ഞൂർ മധു നിർവഹിച്ചു. രാമായണത്തിന്റെ പ്രസക്തി കാലദേശങ്ങൾക്കതീതമാണെന്നും വർത്തമാനകാലത്തെ സാമൂഹ്യ അസ്വസ്ഥതകൾക്ക് രാമായണം ഉത്തമ ഔഷധമാണെന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ മതപാഠശാല അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് വി.ജെ. രാമചന്ദ്രൻ ഉണ്ണിത്താൻ,ഭാരവാഹികളായ കെ.മധുസൂദനക്കുറുപ്പ്, ശ്രീലേഖ പെരിങ്ങനാട്, മുരളീധരൻപിള്ള, അനിൽ കൈപ്പട്ടൂർ, വെങ്കിടാചലശർമ്മ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.അജിത്കുമാർ, വൈസ് പ്രസിഡന്റ് സിന്ധു.എൽ, രൂപേഷ് അടൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ഹരിലാൽ, ശ്രീകല. എസ് എന്നിവർ പ്രസംഗിച്ചു.പരിഷത്ത് ജനറൽ സെക്രട്ടറി കുടമാളൂർ രാധാകൃഷ്ണൻ രാമായണ സന്ദേശം നൽകി. തുടർന്ന് കൊട്ടാരക്കര ദേവസ്വം ഗ്രൂപ്പിലെ മതപാഠശാലകളിലെ വിദ്യാർത്ഥികൾക്കായി രാമായണ സംബന്ധിയായ മത്സരങ്ങൾ നടന്നു. അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിലായി 500 കേന്ദ്രങ്ങളിൽ രാമായണ സംഗമവും 10,000 ഭവനങ്ങളിൽ രാമായണ സന്ദേശ പ്രചരണവുമാണ് ഇക്കുറി സംഘടിപ്പിക്കുക.