
അടൂർ: മെഡിസെപ്പ് ആനുകൂല്യം നടപ്പാക്കുമ്പോൾ സർക്കാർ നിലവിൽ ഏജൻസിപ്പണിക്കാരന്റെ പണി മാത്രമാണ് എടുത്തിരിക്കുന്നതെന്ന് കേരള എയ്ഡ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. പ്രതിമാസം അഞ്ഞൂറു രൂപ പെൻഷൻകാരിൽ നിന്നും ജീവനക്കാരിൽ നിന്നും ഈടാക്കുന്നുണ്ടെങ്കിലും ജി.എസ്.ടി വിഹിതം കഴിച്ചുള്ള തുകയാണ് ഇൻഷ്വർ ചെയ്യുന്നത്. ഇതിലൂടെ ജി.എസ്.ടി വിഹിതം കൂടി സർക്കാരിന് ലഭിക്കുന്നു. പ്രമുഖ ആശുപത്രികൾ പലതും പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സർക്കാർ മെഡിസെപ്പിൽ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിച്ച് സർക്കാരിന്റെ വിഹിതം ഉൾപ്പെടുത്തി കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.എ.ടി.എ സംസ്ഥാന സെക്രട്ടറി എ.വി.ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു. ബി.ശ്രീപ്രകാശ്, ഷാനു ഫിലിപ്പ് ,അരുൺകുമാർ ബാവ ,ജോൺ മാത്യു എന്നിവർ സംസാരിച്ചു.