പന്തളം : സി.പി..എം നേതാവായിരുന്ന ടി.കെ.കുട്ടപ്പന്റെ 37-ാം ചരമ വാർഷികം സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കുന്നുകുഴി ജംഗ്ക്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കുമാരൻ ഉദ്ഘാടനം ചെയ്തു .മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗം കെ.എൻ.പ്രസന്നകുമാർ അദ്ധ്യക്ഷനായിരുന്നു .മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ബി.ബിന്നി,പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ രാധ രാമചന്ദ്രൻ,പി.കെ.ശാന്തപ്പൻ ,ലോക്കൽ കമ്മിറ്റി അംഗം വർഗ്ഗീസ് ജോർജ്ജ് എന്നീവർ പ്രസംഗിച്ചു.