തിരുവല്ല : കാരയ്ക്കൽ സരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജയും പഠനോപകരണ വിതരണവും നടത്തി. അങ്കണവാടി അദ്ധ്യാപിക ശ്യാമള കുമാരിയെ ആദരിച്ചു. പെരിങ്ങര പഞ്ചായത്തംഗം എസ്.സനിൽകുമാരി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാലഗോകുലം മേഖലാ കാര്യദർശി അനൂപ് എടപ്പാവൂർ, വാർഡ് മെമ്പർ ടി.വി.വിഷ്ണു നമ്പൂതിരി,ബി.മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.